ABOUT

എന്തുകൊണ്ട് 'noPAIDNEWS'?? വേഗമേറിയ ഈ കാലത്ത് ഒന്നിനും ആർക്കും നേരം കാണില്ല.. വഴിയിൽ വീണുകിടക്കുന്നവനെ ഒന്ന് കൈപിടിച്ച് എഴുന്നെല്പിക്കാൻ വരെ നേരമില്ലാതായി.... നാം ,നമ്മുടെ മക്കൾ , കുടുംബം, സമൂഹം, നമ്മുടെ രാജ്യം.. ഇങ്ങനെ കൂട്ടിയിണക്കപെട്ട കണ്ണികളാണ് എല്ലാവരും... ചുറ്റുപാടിനെ ഒന്ന് വീക്ഷിക്കാനും,ജീവിക്കുന്ന സമൂഹത്തിന്റെ തുടിപ്പുകൾ കേൾക്കാനും അവ മനസ്സിലാക്കാനും ആഗ്രഹമുണ്ടാവും ..പക്ഷെ നമ്മുടെ ഈ ഓട്ടപാച്ചിലിൽ ശരിയായ വിധം കാര്യങ്ങൾ മനസ്സിലാക്കാൻ നമ്മുക്ക് സാധിക്കുന്നുണ്ടോ?? ഇല്ല.. നാം വായിക്കുന്നതും കാണുന്നതുമയിട്ടുള്ള എന്തും നമ്മുടെ ചിന്തയെയും പ്രവർത്തിയെയും സ്വാധിനിക്കും തീർച്ച !! വാർത്ത മാധ്യമങ്ങളുടെ‍ കാലമാണ് ഇത്.. എന്തും മറച്ചു പിടിക്കാനും ഉയർത്തി കൊണ്ട് വരാനും ഈ 'ന്യൂ ജെൻ' മാധ്യമ സമൂഹത്തിന് കഴിയും... പ്രധാനപെട്ടതൊന്നും ചർച്ചക്കും വിചാരണക്കും വരാതെ ആരുടെയൊക്കെ താല്പര്യത്തിനു വേണ്ടി താമസ്കരിക്കപെടുന്നു... noPAIDNEWS ഒന്നും അവകാശപെടുന്നില്ല പക്ഷെ ക്രിയക്ത്മകമായ ചർച്ചകളിലുടെ സമൂഹത്തിനിടയിൽ ഒരു പൊതു അവബോധം വളർത്തുക എന്ന ഒറ്റ ലക്ഷ്യം...ഒരു കൂട്ടം യുവാക്കളുടെ പ്രതീക്ഷ -എഡിറ്റോറിയൽ ബോർഡ്‌-

No comments:

Post a Comment

Note: only a member of this blog may post a comment.