
മോദിയുടെ തുടർച്ചയായ വിദേശയാത്രകൾ ഏറെ വിമർശനം കേട്ടതാണ്. എന്നാൽ ഇന്ത്യയുടെ വിദേശനയത്തിനു ഊർജം നൽകുമെന്നും..ഇന്ത്യക്കു കാര്യമായ നേട്ടങ്ങൾ ഉണ്ടാവുമെന്ന് വിശ്വസിച്ചവരാണ് ഒട്ടുമിക്കവരും.പക്ഷെ Nuclear Suppliers Group (NSG) ൽ അംഗത്വം നേടുന്നതിന് ചൈന,ബ്രസീൽ, സ്വിറ്റസർലാൻഡ് മെക്സിക്കോ എന്നീ പ്രമുഖ രാജ്യങ്ങൾ എതിർത്തത് മോദി സർക്കാരിന്റെ വിദേശനയത്തിനേറ്റ
തിരിച്ചടിയായിട്ടാണ് രാഷ്ട്രീയ നീരിക്ഷകർ കരുതുന്നത്. ഓടി നടന്നു പിന്തുണ നേടുന്നതും പിന്നീട് കാര്യത്തിലോട്ട് അടുക്കോമ്പോൾ മലക്കം മറിയുന്ന പതിവ് ഏറെക്കുറെ രാജ്യങ്ങളിൽ സർക്കാർ പഠിച്ചു കഴിഞ്ഞു. ഇന്ത്യയുടെ NSG മെമ്പർഷിപ്പിനു സർവ്വ പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങളാണ് സ്വിറ്റസർലാൻഡും മെക്സിക്കോയും. സ്വിസർലാൻഡ് 15 ദിവസം കൊണ്ട് ഇന്ത്യയുടെ NSG മെമ്പർഷിപ്പിനെതിരെ വോട്ടു ചെയ്തു. BRICS രാജ്യങ്ങളിലെ പിന്നിൽ നിന്നുള്ള കുത്ത് ഏറെ അപ്രിതീക്ഷതമായത് ബ്രസീലിൻറേതാണ്, ചൈനയുടെ നിലപാട് ഇന്ത്യ പ്രതീക്ഷിച്ചതായിരുന്നു.
Non Proliferation Treaty (NPT) ഒപ്പു വെക്കാത്ത രാജ്യമായത് കൊണ്ടാണ് ഇന്ത്യയുടെ NSG പ്രേവേശനത്തിനു വഴിയൊരുങ്ങാത്തതു എന്നു വിലയിരുത്തപ്പെടുന്നു. NPT
യിൽ ഒപ്പു വെക്കാൻ ഇന്ത്യക്കു സമ്മതമല്ല, കുറച്ചു പേർക്ക് നുക്ലീർ ആയുധങ്ങൾ കൈവശം വെക്കാനുള്ള അധികാരം നൽകുകയും, ബാക്കിയുള്ളവരെ തടയുകയും ചെയ്യുന്ന 'ചിറ്റ്മ്മ' നയമാണെന്ന് ഇന്ത്യ ആരോപിക്കുന്നത്. കൂടുതൽ സമ്മർദ്ദം ചെലുത്തി ഇന്ത്യയെ NPTയിൽ ഒപ്പുവെപ്പിക്കലാണ് ഉദ്ദേശം. എന്നാൽ ഇന്ത്യയുടെ സാമ്പ്രദായികമായ വിദേശനയത്തിൽ നിന്ന് അണുവിട മാറാൻ ഇന്ത്യ ഉദ്ദേശിക്കുന്നില്ല.ആയതിനാൽ NSG പ്രേവേശനം അതു സാധ്യമാകാൻ ഇനിയും സമയമെടുക്കും. മോദിയെ കല്ലെറിയുന്നതിനെക്കുറിച്ചു ഒന്നും പറയാനില്ല..ഇത്ര മാത്രം മൂപ്പര് വിതച്ചത് മൂപ്പര് കൊയ്യട്ടെ!!
No comments:
Post a Comment
Note: only a member of this blog may post a comment.