Wednesday, 25 May 2016

പച്ചക്കറി,പഴം,ഇറച്ചി,മീൻ എന്നിവയുടെ വില സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടം മറിക്കുന്നു






. തൊട്ടാൽ കൈപൊള്ളും പച്ചക്കറി,പഴം,ഇറച്ചി,മീൻ എന്നിവയുടെ വില സാധാരണക്കരന്റെ കുടുംബ ബജറ്റ് തകിടം മറിക്കുന്നു. ചില്ലറ വിപണിയിൽ തക്കാളിയുടെ വില 60 കടന്നു..മുളക് വില 100 നു മുകളിൽ..ബീൻസ്‌ 120 എപ്പോഴും വില കുറവുള്ള കേബേജ് 35 മുതൽ 40 രൂപ വരെയെത്തി. കുറവുള്ളതു സവാള മാത്രം കിലോക്ക് 14 രൂപ. മീൻ വില സ്ഥിരപെടുത്തിയിരിക്കുന്നു അയല കിലോക്ക് 200 രൂപ, മാന്ത 180,മത്തി 140-160 രൂപ വരെയാണ്. ഇനി ഇത്തിരി ചിക്കൻ കഴിക്കാമെന്ന് കരുതിയാലോ 180 രൂപ വില വരും ബീഫ് 250. നെന്ത്രക്കാഴ ചില്ലറ വിപണിയിൽ 52 ന് മുകളിൽ ഞാലിയും പുവനും 40-45 രൂപയിൽ എത്തിനിൽക്കുന്നു.. കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന അയൽ സംസ്ഥാങ്ങളിലെ വരൾച്ച ദുരിതം മലയാളികളുടെ അടുക്കളയിൽ നന്നായി പ്രതിഫലിക്കുന്നു. ഗൾഫിലെ പ്രതിസന്ധിയും സ്കൂൾ തുറക്കലും റാംസാനും സാധാരണക്കാരന്‌ താങ്ങാവുന്നതിനും അപ്പുറംയിരിക്കുന്നു.. മലയിളികളുടെ ഉപഭോഗ-സംസ്കാരത്തിന് ഇടയ്ക്കിടെ കിട്ടുന്ന ഒരു പ്രഹരമാണ് ഇത്തരം വിലകയറ്റം

No comments:

Post a Comment

Note: only a member of this blog may post a comment.